രങ്കന്റെ ഭൂമി ആരും കൈയേറില്ല



അഗളി പട്ടിമാളം ഊരിലെ രങ്കന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ പട്ടയം അനുവദിക്കാൻ മന്ത്രിയുടെ നിർദ്ദേശം. ഒരേക്കർ സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന പരാതിയുമായാണ് അഗളി പഞ്ചായത്തിലെ കോട്ടത്തറയ്ക്ക് അടുത്ത് പട്ടിമാളം ഊരിലെ രങ്കൻ അദാലത്ത് വേദിയിയിലെത്തിയത്‌. അന്യാധിനപ്പെട്ട ഭൂമി മക്കൾക്ക് വീതം വച്ച് നൽകുന്നതിനായി അളന്ന് തിട്ടപ്പെടുത്തി പട്ടയം അനുവദിക്കണമെന്നാണ് രങ്കന്റെ അപേക്ഷ.  പരാതി കേട്ട മന്ത്രി കെ കൃഷ്ണൻകുട്ടി പട്ടയം അനുവദിക്കാൻ അട്ടപ്പാടി തഹസിൽദാർ ഷാനവാസ് ഖാന് നിർദേശം നൽകി. Read on deshabhimani.com

Related News