വര്‍​ഗീയതയ്‌ക്കെതിരെ വര്‍​ഗഐക്യം ശക്തിപ്പെടുത്തണം

കെഎംഎസ്ആർഎ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു
ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട് വർ​ഗീയതയ്‌ക്കെതിരെ വർ​ഗഐക്യം ശക്തിപ്പെടുത്തണമെന്ന് കേരള മെ‍ഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.  സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി സനോജ് അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി ടി ജി അജയൻ, സോണൽ പ്രസി‍ഡന്റ് കെ വി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി സജീഷ് മേനോൻ, പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News