തൊഴിലാളി സംഗമം 
വിജയിപ്പിക്കും



പാലക്കാട്  ആർഎസ്എസ് –-എസ്ഡിപിഐ തീവ്ര വർഗീയ സംഘടനകൾ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ 30ന് നടക്കുന്ന തൊഴിലാളി സംഗമം വിജയിപ്പിക്കാൻ സിഐടിയു യൂണിയൻ ഭാരവാഹികളുടെ കൺവൻഷൻ തീരുമാനിച്ചു. "വർഗീയതയ്‌ക്കെതിരെ തൊഴിലാളികൾ ഞങ്ങൾ മനുഷ്യപക്ഷത്ത്" എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന സംഗമത്തിൽ 15 കേന്ദ്രങ്ങളിൽ 1000 പേർ വീതം പങ്കെടുക്കും.  കെ ജി ബോസ് ഭവനിൽ ചേർന്ന കൺവൻഷൻ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ ട്രഷറർ ടി കെ അച്യുതൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ, സംസ്ഥാന കമ്മിറ്റിയംഗം എം പത്മിനി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ കെ എൻ നാരായണൻ, എസ് കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News