അരങ്ങിലും ശിൽപ്പത്തിലും അഴകോടെ രാമകൃഷ്ണൻ

വെള്ളത്താടിയിൽ കലാമണ്ഡലം രാമകൃഷ്ണൻ 
നിർമിച്ച ഹനുമാൻ വേഷം


എം സനോജ്‌ ഒറ്റപ്പാലം കഥകളി  വേഷത്തിലും   ശിൽപ്പനിർമാണത്തിലും നിറഞ്ഞാടുകയാണ്‌  രാമകൃഷ്‌ണൻ.  ഒറ്റപ്പാലം പാലാട്ട് റോഡ് മാടമ്പത്ത് കളത്തിൽ കലാമണ്ഡലം രാമകൃഷ്ണന്റെ  (51) കഥകളി ശിൽപ്പങ്ങൾ ആരുടെയും  മനം കവരും. വെള്ളത്താടിയിലുള്ള ഹനുമാൻ വേഷമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. കഥകളിയിൽ ചുട്ടികുത്താൻ ഏറെ ബുദ്ധിമുട്ടുള്ള വേഷമാണ് വെള്ളത്താടി. നിർമാണത്തിലും ഇതേ ബുദ്ധിമുട്ടുണ്ടെന്ന്‌ രാമകൃഷ്ണൻ പറയുന്നു.  രണ്ടാഴ്‌ചകൊണ്ടാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. മരപ്പൊടി, പ്ലാസ്‌റ്റർ ഓഫ്‌ പാരിസ് എന്നിവയിൽ തീർത്ത ശിൽപ്പത്തിൽ സിന്ധൂരംകൊണ്ടാണ് ചായം നൽകിയിരിക്കുന്നത്‌. പച്ച, കത്തി, ചുവന്നതാടി എന്നീ വേഷങ്ങളിലുള്ള ആയിരത്തിലധികം ശിൽപ്പങ്ങൾ നിർമിച്ചിട്ടുണ്ട്. കളിയില്ലാത്ത സമയങ്ങളിലാണ് ആളുകൾ ആവശ്യാർഥം ശിൽപ്പം നിർമിച്ചുനൽകുന്നത്‌.  കേരള  കലാമണ്ഡലത്തിൽ പഠനം പൂർത്തിയാക്കി   പച്ച വേഷത്തിൽ ശ്രദ്ധേയനായ രാമകൃഷ്‌ണൻ  കലാമണ്ഡലം ഗോപിയുടെ ശിഷ്യൻ കൂടിയാണ്. ഭാര്യ: പ്രിയ. മക്കൾ: കാർത്തിക്, ശബരി.   Read on deshabhimani.com

Related News