കുപ്രചാരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെ‍‍ഡറേഷന്‍ (ബെഫി) നേതൃത്വത്തില്‍ കേരള ബാങ്ക് പാലക്കാട് റീജണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനക്കതിരെ കേരള ബാങ്ക് ജീവനക്കാർ ഡിസ്ട്രിക്ട് കോ–-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെ‍‍ഡറേഷൻ(ബെഫി)ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് പാലക്കാട് റീജണൽ ഓഫീസിനുമുന്നിൽ സായാഹ്ന ധർണ നടത്തി.  സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ ചെയ്തു. ഡിസ്ട്രിക്ട് കോ–-ഓപ്പറേറ്റീവ്‌ ബാങ്ക് എംപ്ലോയീസ് ഫെ‍‍ഡറേഷൻ ജില്ലാ വൈസ് പ്രസി‍ഡന്റ് ടി രാമകൃഷ്ണൻ അധ്യക്ഷനായി.  കേരള ബാങ്ക് ഡയറക്ടർ എ പ്രഭാകരൻ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് സജി വർ​ഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രാമദാസ് സ്വാ​ഗതവും ജോയിന്റ്‌ സെക്രട്ടറി ആർ വാസുദേവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News