കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്‌ 
പുത്തൻ ഉണർവാകും: എ കെ ബാലന്‍



പാലക്കാട്‌ ‌ചെന്നൈ –-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന കണ്ണമ്പ്ര വ്യവസായ പാർക്ക്‌ ജില്ലയിലെ വ്യവസായമേഖലയ്‌ക്ക്‌ പുതിയ ഊർജ്ജമാകുമെന്ന്‌ മന്ത്രി എ കെ ബാലൻ.  ആയിരത്തോളംപേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പാർക്കിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2,000കോടി രൂപയുടെ പദ്ധതിയാണ് കണ്ണമ്പ്ര വ്യവസായ പാർക്ക്. തുക  കലക്ടർക്ക്  കിഫ്ബി  കൈമാറി.   പദ്ധതിക്കായി കണ്ണമ്പ്ര വില്ലേജിൽ 470 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വ്യവസായ പാർക്ക് യാഥാർഥ്യമാകുന്നതോടെ കൊച്ചി–--പാലക്കാട് മേഖല  വ്യവസായകേന്ദ്രമായി മാറും. ഉൽപ്പാദനമേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും.  ഭക്ഷ്യ, ആഭരണ, പ്ലാസ്റ്റിക്, ഇ വേസ്റ്റ്,  ഓയിൽ ആൻഡ് ഗ്യാസ്, ഇലക്‌ട്രേണിക്‌സ്‌, ഐടി, ലോജിസ്റ്റിക്‌സ്  എന്നീ മെഗാ വ്യവസായ ട്രസ്റ്റുകളാണ്‌ നിലവിൽ വരുന്നത്. 470 ഏക്കറിൽ 292.89 ഏക്കർ ഭൂമി ഏറ്റെടുപ്പ് അന്തിമഘട്ടത്തിലാണ്.  ഇതിനായി ഒന്നാംഘട്ട തുക 346 കോടി രൂപ കിഫ്ബി വഴി കിൻഫ്ര കൈമാറി. കിൻഫ്ര കലക്ടർക്ക് കൈമാറിയിട്ടുണ്ട്. 177.11 ഏക്കർ ഭൂമി ഏറ്റെടുക്കൽ രണ്ടാംഘട്ടനടപടി ആരംഭിച്ചിട്ടുള്ളതായും മന്ത്രി എ കെ ബാലൻ പറഞ്ഞു. Read on deshabhimani.com

Related News