ബി​ഗ്സ്-ക്രീന്‍ ആവേശം

പാലക്കാട് മേപ്പറമ്പിൽ ബിഗ് സ്-ക്രീനിൽ ലോകകപ്പ് പ്രദർശിപ്പിക്കുന്നു


    പാലക്കാട് ഖ​ത്ത​റി​ലാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ലും അ​തിന്റെ ആരവം ജില്ലയുടെ മുക്കിലും മൂ​ലയിലും മു​ഴ​ങ്ങുക​യാ​ണ്. ലോകകപ്പിന് മാസങ്ങൾക്കുമുമ്പ്‌ കട്ടൗട്ടുകളും ബോർഡുകളും പാതയോരങ്ങൾ കീഴടക്കിയെങ്കിൽ മത്സരങ്ങൾ തുടങ്ങിയതോടെ ആവേശം ബിഗ്സ്ക്രീനുകളിലാണ്. കുട്ടികളും യുവാക്കളും പ്രായമായവരുമടക്കം ബി​ഗ് സ്-ക്രീൻ മത്സരങ്ങളിലേക്ക് എത്തുന്നു. പ്രൊജക്ടറുകൾ ഉപയോ​ഗിച്ചുള്ള വലിയ സ്-ക്രീനുകളാണ് പാലക്കാട് ന​ഗരത്തിലടക്കം ഒരുക്കിയിരിക്കുന്നത്. നാട്ടിൻപുറങ്ങളിൽ വലിയ ടിവികളിലാണ്‌ പ്രദർശനം. അർധരാത്രികളിലെ മത്സരം കാണാൻപോലും പലയിടത്തും വലിയ തിരക്കാണ്‌. വിവിധ രാജ്യങ്ങളുടെ ആരാധകർ ഒന്നിച്ചാണ് സ്-ക്രീനുകൾ സജ്ജമാക്കുന്നത്. നേരം പുലരുംവരെ നാടും ന​ഗരവും ഫുട്ബോൾ ആവേശത്തിലായതിനാൽ രാത്രി കച്ചവടങ്ങളും തകൃതിയാണ്. തട്ടുകടകളും മറ്റ് കടകളും സജീവം. ഓരോ ദിവസം കഴിയുംതോറും കൂടുതൽ കാണികൾ മത്സരവേദിയിലേക്ക് എത്തുന്നുണ്ട്. വിജയിച്ചവർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വേ​ദി വിടുന്നത്. പരാജയപ്പെട്ടതിന്റെ കണ്ണീർ ഫുട്ബോൾ മൈതാനങ്ങളിലേതുപോലെ ബി​ഗ്സ്ക്രീൻ വേദികളിലും കാണാം. ഫുട്ബോൾ മൈതാനത്തിരിക്കുന്ന ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് ഓരോ കേന്ദ്രവും വർണാഭമാകുന്നത്. പൊലീസ് നിരീക്ഷണം ശക്തം കൂടുതൽ പേർ എത്തുന്ന ബി​ഗ്സ്ക്രീൻ പ്രദർശനം നടക്കുന്ന ഇടങ്ങളിൽ മുഴുവൻ സമയ പൊലീസ് നിരീക്ഷണമുണ്ട്. ആവേശം സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകകപ്പ് തുടങ്ങുന്ന ദിവസം ഒലവക്കോട് ഉണ്ടായതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാ​ഗ്രത പൊലീസ് പുലർത്തുന്നുണ്ട്. ടിവികൾ ലേലം ചെയ്യും പല ക്ലബ്ബുകളും ലോകകപ്പ് കാണാനായി വലിയ ടിവികളാണ് വാങ്ങിയിരിക്കുന്നത്. 50 ഇഞ്ച് ടിവിവരെ പലരും  വാങ്ങിയിട്ടുണ്ട്. പണം പിരിച്ചാണ് ടിവി വാങ്ങിയത്. ലോകകപ്പിനുശേഷം ഈ ടിവികൾ ലേലം ചെയ്യാനാണ് തീരുമാനം. നഷ്ടമില്ലാത്ത വിലകിട്ടിയാൽ ലേലം ഇല്ലാതെയും നൽകും. Read on deshabhimani.com

Related News