സിഐടിയു സമരം വിജയിപ്പിക്കും
പാലക്കാട് സിഐടിയു നേതൃത്വത്തിൽ 29ന് നടത്തുന്ന സമരം വിജയിപ്പിക്കാൻ ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എൽഡിഎഫ് സർക്കാരിനെതിരെ ഗവർണറെ ഉപകരണമാക്കി ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്ന വർഗീയ ഫാസിസ്റ്റ് അജൻഡയ്ക്കെതിരെയാണ് സമരം. വി ഷൺമുഖൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എസ് സ്കറിയ, പി ജി മോഹൻകുമാർ, ടി ബി നിജാം, എ ജയൻ, എ എസ് സതീഷ്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com