ദിവസ വേതനക്കാരായ ജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തണം



പാലക്കാട് ദേശസാൽകൃത ബാങ്കുകളിലെ ദിവസ വേതനക്കാരായ മുഴുവൻ ജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി വേ​ഗത്തിലാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എൻ പാർവതി അധ്യക്ഷയായി. ജനറൽ സെക്രട്ടറി കെ എസ് രവീന്ദ്രൻ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി എ രാമദാസ്, ജില്ലാ പ്രസിഡന്റ് കെ സി പ്രവീൺ, കെ ശിവകുമാർ, വി പ്രേമകുമാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News