അതിഥിത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ



മണ്ണാർക്കാട്‌ അതിഥിത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സ. നാരായൺഘോഷ് നഗറിൽ (മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് ഹാൾ) സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ പി മസൂദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ദാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു, സക്കീർ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 22, 23 തീയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.   ഭരവാഹികൾ: കെ ഹരിദാസ്‌ (പ്രസിഡന്റ്), പി ദാസൻ (സെക്രട്ടറി), സക്കീർ (ട്രഷറർ).   Read on deshabhimani.com

Related News