ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി 
പത്ര ക്യാമ്പയിൻ തുടങ്ങി

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പത്ര ക്യാമ്പയിൻ ശ്രീകൃഷ്ണപുരം ഏരിയ സംഘാടക സമിതി യോഗം 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


ശ്രീകൃഷ്ണപുരം ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ പത്രം ക്യാമ്പയിന്‌ തുടക്കമായി. ശ്രീകൃഷ്ണപുരം ഏരിയ സംഘാടക സമിതി യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം മോഹനൻ, കെ ജയദേവൻ, വി പ്രജീഷ്‌കുമാർ, കെ സുബ്രഹ്മണ്യൻ, ദേശാഭിമാനി സർക്കുലേഷൻ പ്രതിനിധി പി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയയിലെ സ്കൂളുകളിലെ എല്ലാ ഡിവിഷനുകളിലും പത്രം ലഭ്യമാക്കും.  Read on deshabhimani.com

Related News