ലോറികൾ കൂട്ടിയിടിച്ച്‌ 
3 പേർക്ക്‌ പരിക്ക്‌

ദേശീയപാത നീലിപ്പാറയ്ക്ക് സമീപമുണ്ടായ അപകടം


  വടക്കഞ്ചേരി  ദേശീയപാത നീലിപ്പാറയ്‌ക്കുസമീപം മിനിലോറിക്ക് പിറകിൽ ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ലോറി ക്ലീനർ കോയമ്പത്തൂർ ഉക്കടം സ്വദേശി കാസിം (38), ഡ്രൈവർ കോയമ്പത്തൂർ സുണ്ണാമ്പ് കളൈവെ കൈതമില്ലത്ത് സ്ട്രീറ്റിൽ അലാവുദ്ദീൻ (34), മിനിലോറി ഡ്രൈവർ മലമ്പുഴ ചേറാട് ലക്ഷം വീട് കോളനി മണികണ്‌ഠൻ (48) എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിമിന്റെ നില ഗുരുതരമാണ്. ശനി പകൽ 3.30നാണ്‌ അപകടം ഉണ്ടായത്‌. നീലിപ്പാറയ്‌ക്ക് സമീപത്തുവച്ച്‌ പാലക്കാട് ഭാഗത്തേക്ക് സോഡ കയറ്റി പോയ മിനിലോറിയുടെ പിന്നിലാണ്‌ ലോറി ഇടിച്ചത്‌. മിനിലോറി പെട്ടെന്ന് സ്പീഡ് കുറച്ചതാണ് അപകടകാരണമെന്ന് പറയുന്നു. അഗ്നി രക്ഷാസേനയും ഹൈവേ പൊലീസും ദേശീയപാത റെസ്ക്യൂ ടീമും ചേർന്നാണ്‌ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.  ലോറിയുടെ ക്യാബിനിൽ കുടുങ്ങിയവരെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാസിമിന്റെ കാലുകൾ അറ്റ് തൂങ്ങിയ നിലയിലാണ്‌. ഇടിയുടെ ആഘാതത്തിൽ സമീപത്തെ ബാരിക്കേഡിൽ ഇടിച്ചശേഷമാണ്‌ മിനി ലോറി മറിഞ്ഞത്. Read on deshabhimani.com

Related News