ചലച്ചിത്രോത്സവത്തിന് ജില്ല ഒരുങ്ങി



പാലക്കാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേൽക്കാൻ പാലക്കാട്‌ നഗരം ഒരുങ്ങി. പ്രചാരണം സജീവമായി. ന​ഗരത്തിലെ ഹോട്ടലുകൾ ചലച്ചിത്ര പ്രേമികൾ ബുക്ക് ചെയ്‌തു. മാർച്ച് ഒന്നുമുതൽ അഞ്ചുവരെയാണ്‌ മേള. പ്രിയദർശിനി, പ്രിയതമ, പ്രിയ, ശ്രീദേവി ദുർ​ഗ, സത്യ മൂവീസ് എന്നിവിടങ്ങളിലായാണ് അഞ്ചു ദിവസങ്ങളിൽ ചലച്ചിത്രോത്സവം നടക്കുന്നത്. തിയറ്ററുകൾ സാധാരണ പ്രദർശനം അവസാനിപ്പിച്ച് ചലച്ചിത്രമേളയ്ക്കായുള്ള ഒരുക്കം തുടങ്ങി. ഡെലിഗേറ്റ് പാസിനുള്ള ബുക്കിങ്‌ പൂർത്തിയായി. തിയറ്ററുകളിൽ 50 ശതമാനം സീറ്റുകളിലേക്കാണ്‌ പ്രവേശനം. പ്രദർശനത്തിന് പാസ് ലഭിച്ചവർ തിയറ്ററിൽ എത്തുംമുമ്പ്‌ ആപ്പുവഴി റിസർവേഷൻ ഉറപ്പാക്കണം. പ്രദർശന നഗരിയിൽ ഐഎഫ്എഫ്കെയുടെ 25 വർഷം ഉൾപ്പെടുത്തി എക്‌സിബിഷൻ സജ്ജമാക്കും. അതോടൊപ്പം ചലച്ചിത്ര അക്കാദമി, മലയാള മിഷൻ എന്നിവയുടെ രണ്ട് ഉപഹാരശാലകളും ഉണ്ടാകും. അഞ്ച് ദിവസങ്ങളിലായി 46 രാജ്യങ്ങളിൽനിന്നുള്ള 74 സംവിധായകരുടെ നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 1500 പർക്കാണ് ഡെലിഗേറ്റ്‌ പാസ് അനുവദിക്കുക. ഓപ്പൺ 
ഫോറം  മാർച്ച് ഒന്നുമുതൽ അഞ്ചുവരെ നടക്കുന്ന 25–-ാ-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൂന്നു ദിവസങ്ങളിലായി ഓപ്പൺ ഫോറം നടക്കും. മാർച്ച് 2, 3, 4 തീയതികളിലാണ് ഓപ്പൺ ഫോറം. അതിഥികളായെത്തുന്ന സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായി മേളയിൽ എത്തുന്നവർക്ക് സംവദിക്കാനാകും.  ആന്റിജൻ പരിശോധന താരേക്കാട് എൻജിഒ 
യൂണിയൻ ഹാളിൽ ചലച്ചിത്ര മേളയ്ക്ക്‌ പാസ് അനുവദിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കോവിഡ്–-19 പരിശോധന 27, 28, മാർച്ച് ഒന്ന് തീയതികളിൽ താരേക്കാട് എൻജിഒ യൂണിയൻ ഹാളിൽ നടക്കും. പ്രിയദർശിനി തിയറ്ററിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിശോധനയാണ് ഇവിടേക്ക് മാറ്റിയത്. Read on deshabhimani.com

Related News