അട്ടപ്പാടിയിൽ 141 ഇനം ശലഭങ്ങളും 31 തുമ്പികളും



അഗളി അട്ടപ്പാടിയിൽ നടത്തിയ ജൈവ വൈവിധ്യ സർവേയിൽ 140 ഇനം ചിത്രശലഭങ്ങളെയും 31 ഇനം തുമ്പികളെയും കണ്ടെത്തി. പുള്ളിവാലൻ, നാട്ടുമയൂരി, പുള്ളിതവിടൻ, വെള്ളിനീലി, നാട്ടുമരതുള്ളൻ എന്നീ പ്രത്യേകയിനം ശലഭങ്ങളുടെ സാന്നിധ്യവും സർവേയിൽ കണ്ടെത്തി.  തുമ്പികളിൽ പ്രധാനമായി നീലച്ചുട്ടി, നീല കുറുവാലൻ, ഓണത്തുമ്പി എന്നിവയാണ് പ്രധാനമായുമുള്ളത്‌. നിത്യഹരിത വനങ്ങൾമുതൽ മുൾക്കാടുകൾവരെയുള്ള അട്ടപ്പാടിയിലെ വൈവിധ്യം മനസിലാക്കിത്തരുന്നതാണ് ഈ ശലഭങ്ങളും തുമ്പികളുടെയും സാന്നിധ്യമെന്ന് വനംവകുപ്പ്‌ അധികൃതർ പറഞ്ഞു. നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് കേരള വനം വന്യജീവി വകുപ്പുമായി സഹകരിച്ച് ജനുവരി 20മുതൽ 22വരെ നടത്തിയ സർവേയിൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി 39പേർ പങ്കെടുത്തു. വർഷത്തിൽ മൂന്നുതവണ ഇതേരീതിയിൽ പഠനംനടത്തിയാൽ അട്ടപ്പാടിയിലെ ശലഭങ്ങളുടെയും തുമ്പികളുടെയും വൈവിധ്യത്തെ പറ്റിയും എണ്ണത്തെപറ്റിയും വിശദവിവരം ലഭിക്കാൻ സഹായിക്കുമെന്ന് ശലഭനിരീക്ഷകയും എൻഎച്ച്എസ്‌പി ജോയിന്റ്‌ സെക്രട്ടറിയുമായ ആർ അശ്വതി പറഞ്ഞു. അട്ടപ്പാടി റേഞ്ച് ഓഫീസർ സി സുമേഷ് സർവേ ഉദ്ഘാടനം ചെയ്‌തു. വർക്കിങ്‌ പ്ലാൻ റേഞ്ച് ഓഫീസർ ബി ശ്യാമളദാസ് കാട്ടിൽ സംസാരിച്ചു. മണ്ണാർക്കാട് ഡിവിഷൻ വർക്കിങ്‌ പ്ലാൻ റേഞ്ച് ഓഫീസർ എ ആശാലത, ശലഭ നിരീക്ഷകൻ ഉണ്ണി പട്ടാളി, എൻഎച്ച്എസ്‌പി അംഗങ്ങളായ, ലിജോ പനങ്ങാടൻ, സയീദ്  അൻവർ അലി എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News