എഫ്എസ്ഇടിഒ പ്രതിഷേധ പ്രകടനം

എഫ്എസ്ഇടിഒ സിവിൽ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ പ്രകടനം എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം 
കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു


  പാലക്കാട് ഇന്ത്യൻ സൈന്യത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. സിവിൽ സ്റ്റേഷനിൽ  എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ മഹേഷ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് വി പി ശശികുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ, കെജിഒഎ ജില്ലാ സെക്രട്ടറി കെ ആർ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം പി സെയ്തലവി, എൻജിഒ യൂണിയൻ ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി സുകു കൃഷ്ണൻ, എൻ വിശ്വംഭരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ജി സുധാകരൻ, പി കെ രാമദാസ്, ആർ സജിത്, ബി മോഹൻദാസ്, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എ സിദ്ധാർഥൻ, കെഎംസിഎസ്‍യു ജില്ലാസെക്രട്ടറി എ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചിറ്റൂരിൽ എൻജിഒ യുണിയൻ നേതാവ്‌  പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ആർ മുരളീധരൻ, മനു ചന്ദ്രൻ(കെഎസ്ടിഎ), എം കെ അജിത്കുമാർ (കെജിഒഎ), കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് എൻജിഒ യൂണിയൻ നേതാവ്‌ പി മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. ആലത്തൂരിൽ ജി ജിഷ(എൻജിഒയു) ഉദ്ഘാടനം ചെയ്തു. കെ ജഗദീഷ് (കെഎസ്ടിഎ)സംസാരിച്ചു. പട്ടാമ്പിയിൽ പി മനോജ് ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ (കെജിഒഎ), കെ ഉണ്ണിക്കൃഷ്ണൻ(എൻജിഒയു) എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ വിനോദ്കുമാർ, സി ശിവദാസ്, സുധീഷ് മോഹൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News