വരുന്നു കെ സ്റ്റോർ



      പാലക്കാട് റേഷൻകടകളെ ആധുനീകരിക്കുന്ന കെ സ്റ്റോർ (കേരള സ്റ്റോർ) പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടം  അഞ്ച് റേഷൻകടകളെ കെ സ്റ്റോറായി വിപുലീകരിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് അഞ്ചെണ്ണം തെരഞ്ഞെടുത്തത്. എല്ലാ റേഷൻകടകളെയും കെ സ്റ്റോർ ആക്കുന്നതിന്‌ മുന്നോടിയായി ആദ്യഘട്ടം സംസ്ഥാനത്തെ 1,000  കടകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ പാലക്കാട് താലൂക്കിൽ രണ്ട്, ആലത്തൂർ, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ ഓരോന്നുവീതവുമാണ് കെ സ്റ്റോറായി മാറ്റുന്നത്. റേഷൻകടകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫീസർ ഭക്ഷ്യവകുപ്പിന് കൈമാറി. വീട്ടിലേക്ക്‌ ആവശ്യമായ നിത്യോപയോഗ സാധനങ്ങളും സ്‌റ്റോറിലുണ്ടാകും. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമാ ബൂത്ത് -ഇവയെല്ലാം ഒന്നിച്ചുചേർത്താണ് റേഷൻകടകളുടെ പുതുതലമുറ മാറ്റം. എല്ലാ റേഷൻകാർഡുകാർക്കും കെ- സ്റ്റോർ ആനുകൂല്യം ലഭിക്കും.  എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻകടകൾ സ്മാർട്ടാകുന്നത്. ആദ്യഘട്ടത്തിൽ 14 ജില്ലകളിലും അഞ്ച്‌ കെ- സ്റ്റോറുകൾ വീതം തുറക്കാനാണ് ഭക്ഷ്യ പൊതുവിതരണവകുപ്പ്‌ ലക്ഷ്യമിടുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ റേഷൻകടകളിലേക്കുകൂടി വ്യാപിപ്പിക്കും.   Read on deshabhimani.com

Related News