കോൺഗ്രസ്‌–-ബിജെപി സഖ്യത്തിന്‌ തിരിച്ചടി



  പാലക്കാട്‌ ബിജെപി അനുകൂല സംഘടനയായ അഭിഭാഷക പരിഷത്തിനൊപ്പം കൂടിയിട്ടും കോൺഗ്രസ്‌ സംഘടനയ്‌ക്ക്‌ പാലക്കാട്‌ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ തിരിച്ചടി. ബിജെപിയുടെ അഭിഭാഷക പരിഷത്ത്‌ സ്ഥാനാർഥി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യൻ ലോയേഴ്‌സ്‌ കോൺഗ്രസിന്‌ ട്രഷറർസ്ഥാനം മാത്രമാണ്‌ കിട്ടിയത്‌.  ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ പിന്തുണയ്‌ക്കുന്ന പാനൽ പ്രസിഡന്റ്‌ ഉൾപ്പെടെ അഞ്ച്‌ സീറ്റ്‌ നേടി കരുത്ത്‌ തെളിയിച്ചു. അഭിഭാഷകപരിഷത്തിലെ നാലുപേരും ഇന്ത്യൻ ലോയേഴ്‌സ്‌ കോൺഗ്രസില രണ്ടുപേരുമാണ്‌ വിജയിച്ചത്‌. ആകെ 11 സീറ്റാണ്‌. ഏഴ്‌ വർഷത്തിനുശേഷമാണ്‌ ലോയേഴ്‌സ്‌ യൂണിയൻ പിന്തുണയ്‌ക്കുന്ന പാനൽ  ഇത്രയും സീറ്റ്‌ നേടുന്നത്‌.   900 അംഗങ്ങളുള്ള ബാർ അസോസിയേഷനിൽ 535പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. ഇതിൽ തുച്ഛം വോട്ടുകളുടെ വ്യത്യാസത്തിനാണ്‌ ലോയേഴ്‌സ്‌ യൂണിയൻ പിന്തുണയ്‌ക്കുന്ന പാനലിലെ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ നഷ്ടമായത്‌. Read on deshabhimani.com

Related News