ജൂലൈ 12ന്റെ ജില്ലാ മാര്‍ച്ചും ധര്‍ണയും 
വിജയിപ്പിക്കുക

കെജിഒഎ ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം ഷാജഹാന്‍ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ കേന്ദ്ര സർക്കാർ നയങ്ങൾ ചെറുക്കുക, സംസ്ഥാന സർക്കാരിന്റെ പുരോഗമന ജനാധിപത്യ ബദലിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ജൂലൈ 12ന് നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ ജീവനക്കാരോട് കെജിഒഎ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കെജിഒഎ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ്‌ കെ ആർ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി പ്രീതി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സെയ്‌തലവി,  എസ് നവനീത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി എ ശ്രീനിവാസൻ ഭാവി പരിപാടികൾ അവതരിപ്പിച്ചു. എ ഉല്ലാസ് സ്വാഗതവും, ടി എസ് ആശാദീപ് നന്ദിയും പറഞ്ഞു.  സർവീസിൽനിന്ന് വിരമിക്കുന്ന സംഘടനാ നേതാക്കളായ പി ഹരിപ്രസാദ്, പി സരള, എൻ സുബ്രഹ്മണ്യൻ, എം വനജ എന്നിവർക്ക്‌ യാത്രയയപ്പു നൽകി. Read on deshabhimani.com

Related News