ബെഫി അവകാശദിനാചരണം

ബെഫി അവകാശദിനാചരണം സിഐടിയു ജില്ലാ ട്രഷറര്‍ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് സഹകരണമേഖലയെ നശിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രനീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക, ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 80പി ആനുകൂല്യം സഹകരണ ബാങ്കുകൾക്കുകൂടി ബാധകമാക്കുക, സഹകരണ ബാങ്കുകൾക്ക് മൂലധന സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബെഫി നേതൃത്വത്തില്‍ അവകാശദിനം ആചരിച്ചു. മുഴുവൻ അംഗങ്ങളും ബാഡ്‌ജ് ധരിച്ച് ജോലിക്ക് ഹാജരായി. വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തി.  ജില്ലാ കേന്ദ്രമായ കേരള ബാങ്കിനുമുമ്പിൽ നടന്ന പൊതുയോഗം സിഐടിയു ജില്ലാ ട്രഷറര്‍ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം പി വി ജയദേവ് അധ്യക്ഷനായി. കെസിഇയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി ജി രാംദാസ്, ബെഫി കേന്ദ്ര കമ്മിറ്റി അംഗം സജി വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ സിന്ധുജ, ജില്ലാ സെക്രട്ടറി എ രാമദാസ്, ഏരിയ സെക്രട്ടറി ആർ ജയേഷ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News