തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണം

നെല്ലിയാമ്പതിയിൽ ഗവ. ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) സംസ്ഥാന പഠനക്യാമ്പ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു


  കൊല്ലങ്കോട് നെല്ലിയാമ്പതിയിൽ ഗവ. ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പഠനക്യാമ്പ് നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.     സംസ്ഥാന വൈ‌സ് പ്രസിഡന്റ് ഡി സദാശിവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ റഹീം, സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍, വി ഷിബു, ആര്‍ ചിത്തിരന്‍പിള്ള എന്നിവർ സംസാരിച്ചു.  തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നും ഫാമുകളുടെ മുഴുവന്‍ തരിശ്ഭൂമിയും കൃഷിയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News