സജീവമായി പഴം വിപണി

നോമ്പുകാലമായതോടെ സജീവമായ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തെ പഴക്കട


പാലക്കാട്‌ ഇസ്ലാം മത വിശ്വാസികൾക്ക്‌ വ്രതശുദ്ധിയുടെ നാളുകൾക്ക്‌ തുടക്കമായി. ഒപ്പം വിപണിയിലും ഉണർവ്‌. പഴം വിപണിയിലും ബേക്കറികളിലും തിരക്കായിത്തുടങ്ങി. പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് വൈകിട്ട്‌ നോമ്പു തുറക്കുമ്പോൾ പഴങ്ങളും പലഹാരങ്ങളുമാണ്‌ കഴിക്കുക. ഒപ്പം ഈന്തപ്പഴത്തിനും കാരയ്‌ക്കയുമൊക്കെയുണ്ട്‌. നിലവിൽ ഓറഞ്ച്‌ ഒഴികെ മറ്റ്‌ പഴങ്ങൾക്ക്‌ വില ഉയർന്നിട്ടില്ല. ഓറഞ്ചിന്‌ കിലോയ്‌ക്ക്‌ 80 മുതൽ 100 രൂപ വരെയാണ്‌ വില. സീസൺ കഴിയുന്നതിനാലാണ്‌ വില ഉയർന്നത്‌. ആപ്പിൾ വില 180, 200 രൂപയാണ്‌. സാധാരണ മുന്തിരിക്ക്‌ 80 ഉം പച്ച നിറമുള്ളതിന്‌ 120 രൂപയുമാണ്‌. കിവി മൂന്നെണ്ണമുള്ള ഒരു പായ്‌ക്കറ്റിന്‌ 90 രൂപയാണ്. നേന്ത്രപ്പഴം കിലോയ്‌ക്ക്‌ 40 മുതൽ 45 രൂപവരെ വിലയുണ്ട്‌. ഞാലിപ്പൂവൻ വില 60 രൂപയാണ്‌. നോമ്പ്‌ തുറയിലെ പ്രധാന വിഭവമായ തണ്ണിമത്തൻ കിലോയ്‌ക്ക്‌ 20 രൂപ മുതലാണ്‌.   ഈന്തപ്പഴ വിപണി ഉണർന്നിട്ടുണ്ട്‌. 45ലധികം തരം ഇനങ്ങളുണ്ട്‌ വിപണിയിൽ. വില കൂടിയ അജ്‌വാ മുതൽ താരതമ്യേന വില കുറവുള്ള ഹാദി, ഹസ അടക്കമുള്ളവയാണ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കിലോയ്‌ക്ക്‌ 120 മുതൽ 1200 വരെ വിലയുണ്ട്‌.    പഴ വർഗങ്ങളോടൊപ്പം  സമൂസയും പഫ്‌സും ഉന്നക്കായും വടയുമുണ്ട്‌. സമൂസയോടാണ്‌ കൂടുതൽ താൽപ്പര്യം. ചിക്കൻ, മുട്ട, വെജിറ്റബിൾ അങ്ങനെ പലതരം സമൂസകളുണ്ട്‌. Read on deshabhimani.com

Related News