ചിറ്റൂർ കോളേജ് 
75–-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

ചിറ്റൂർ ഗവ. കോളേജിന്റെ 75–-ാം വാർഷികാഘോഷം മന്ത്രി ആർ ബിന്ദു ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു


  ചിറ്റൂർ ചിറ്റൂര്‍ ഗവ. കോളേജിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.  മന്ത്രി ആർ ബിന്ദു പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കോളേജിൽ പുതുതായി നിർമിച്ച ഹോസ്റ്റലും മന്ത്രി ഉദ്ഘാടനം  ചെയ്തു. കോളേജിലെ മഹാത്മാഗാന്ധി ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. രമ്യ ഹരിദാസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഈ വർഷം ആഗസ്‌ത്‌വരെ നീളുന്ന എഴുപത്തഞ്ചിന കർമ പരിപാടികള്‍‍ സംബന്ധിച്ച് വാർഷികാഘോഷപരിപാടിയുടെ ജനറൽ കൺവീനർ ഇ എൻ സുരേഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി മുരുകദാസ്‌, നഗരസഭാ ചെയർപേഴ്‌സൺ കെ എൽ കവിത, വൈസ് ചെയർമാൻ എം ശിവകുമാർ, കൗൺസിലർ എം മുകേഷ്, ആർ ശിവപ്രകാശ്, അഡ്വ. പി ജയപാലമേനോൻ, എൻ രവീന്ദ്രനാഥ മേനോൻ, പിടിഎ പ്രതിനിധി ആർ ഗോപി, കെ ഗോപി, പി മുരുകൻ എന്നിവർ സംസാരിച്ചു. ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കിയ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ്‌ എൻജിനിയർ സമിത് ചന്ദ്രൻ, നിർമിതി എൻജിനിയർ ഡെല്ല എന്നിവരെ  വൈസ് പ്രിൻസിപ്പൽ ഡോ. കെ ബേബി അനുമോദിച്ചു.  Read on deshabhimani.com

Related News