ലഹരിക്കെതിരെ തൊഴിലാളികളുടെ മനുഷ്യച്ചങ്ങല

മനുഷ്യച്ചങ്ങലയുടെ ഭാഗമായി സിഐടിയു തൃത്താല ഡിവിഷൻ കമ്മിറ്റി കൂറ്റനാട് സെന്ററിൽ നടത്തിയ പൊതുയോഗം 
അഖിലേന്ത്യാ വെെസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു


  പാലക്കാട്‌ മയക്കുമരുന്നിനെതിരായ സർക്കാർ ക്യാമ്പയിന്റെ ഭാഗമായി ‘ലഹരിമുക്ത കേരളത്തിന്‌ കൈകോർക്കാം’ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സിഐടിയു മനുഷ്യച്ചങ്ങല തീർത്തു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനുപേർ ചങ്ങലയിൽ കണ്ണിയായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 14 ഡിവിഷനുകളിലും ചങ്ങലകൾ ഉയർന്നു.    കൂറ്റനാട്ട്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരനും വടക്കഞ്ചേരി  മന്ദമൈതാനിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവും ഉദ്ഘാടനം ചെയ്തു.   അട്ടപ്പാടി ഡിവിഷൻ പൊതുയോഗം അഗളിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി എ മുരുകൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലത്ത്‌ കണ്ണിയംപുറം പാലംമുതൽ ഈസ്റ്റ് ഒറ്റപ്പാലം പാലംവരെയാണ് ചങ്ങല തീർത്തത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം ചന്തപ്പുരയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജുവും ആലത്തൂരിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി കെ ചാമുണ്ണിയും ഉദ്‌ഘാടനം ചെയ്തു.  മണ്ണാർക്കാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്‌ ഉദ്ഘാടനം ചെയ്തു.  മലമ്പുഴ ഡിവിഷനിൽ മുട്ടിക്കുളങ്ങരയിൽ സംസ്ഥാന സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പുതുശേരി കഞ്ചിക്കോട്ട്‌ ജില്ലാ പ്രസിഡന്റ്‌ പി കെ ശശിയും ശ്രീകൃഷ്ണപുരം ചന്തപ്പുരയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ഉണ്ണിക്കൃഷ്ണനും പട്ടാമ്പിയിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. സി പി ചിത്രഭാനുവും ഉദ്ഘാടനം ചെയ്തു.  ചിറ്റൂർ നല്ലേപ്പിള്ളിയിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് സ്കറിയയും ചെർപ്പുളശേരിയിൽ ജില്ലാ ട്രഷറർ ടി കെ നൗഷാദും കൊല്ലങ്കോട് നെന്മാറയിൽ കെ ബാബു എംഎൽഎയും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News