എഫ്എസ്ഇടിഒ ആഹ്ലാദപ്രകടനം നടത്തി



പാലക്കാട് തദ്ദേശ സ്വയംഭരണ പൊതുസർവീസ് സ്‌പെഷ്യൽ റൂൾ യഥാർഥ്യമാക്കിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് എഫ്എസ്ഇടിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. സിവിൽ സറ്റേഷനിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാസെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് വി ജയപ്രകാശ് അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി സെയ്‌തലവി, കെഎസ്ടിഎ ജില്ലാസെക്രട്ടറി എം ആർ മഹേഷ് കുമാർ, എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി സുകു കൃഷ്ണൻ, കെ പരമേശ്വരി, ജില്ലാകമ്മിറ്റി അംഗം ജി സുധാകരൻ, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എ സിദ്ധാർഥൻ, എൻജിഒ യൂണിയൻ സ്‌റ്റേഷൻ ഏരിയ സെക്രട്ടറി ആർ സജിത് എന്നിവർ സംസാരിച്ചു. പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം  പി സെയ്തലവി ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡന്റ് ആർ ശിവകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി ആർ സജിത്, വൈസ് പ്രസിഡന്റ് എ അജിത എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് സി ശിവദാസ്, സുധീഷ് മോഹൻ, ആലത്തൂരിൽ കെ ഫാരിൽ, മണ്ണാർക്കാട് എൻജിഒയു സംസ്ഥാന കമ്മിറ്റി അംഗം കെ മുഹമ്മദ് ബഷീർ, ടി പി സന്ദീപ് എന്നിവരും പാലക്കാട് മുനിസിപ്പാലിറ്റിയിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ, എൻ വിശ്വംഭരൻ, ബി മോഹൻദാസ്, കെ സുനിൽകുമാർ(കെഎംസിഎസ്‍യു), ബി രാജേഷ്, ആർ സ്മിതൻ, എ കെ മുരുകദാസ് എന്നിവരും ചിറ്റൂരിൽ ആർ മുരളീധരൻ, കെ മണികണ്ഠൻ, കോങ്ങാട് എം പ്രസാദ്, പട്ടാമ്പിയിൽ മുഹമ്മദ് ഇസഹാഖും കെ മനോജും കൊല്ലങ്കോട് കെ പ്രവീൺകുമാർ, കെ രാധാകൃഷ്ണൻ എന്നിവരും ശ്രീകൃഷ്ണപുരത്ത് പി ജയപ്രകാശും സംസാരിച്ചു.   Read on deshabhimani.com

Related News