എംഡിഎംഎയുമായി 
യുവാവ്‌ അറസ്‌റ്റിൽ



ആലത്തൂർ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒറ്റപ്പാലം സ്വദേശി അറസ്‌റ്റിൽ. ഈസ്റ്റ് ഒറ്റപ്പാലം പള്ളിത്താഴത്തേൽ വീട്ടിൽ ആഷിഫാണ് (23) അറസ്‌റ്റിലായത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പൊലീസും തൃപ്പാളൂരിൽ നടത്തിയ പരിശോധനയിലാണ്‌ ഇയാളെ പിടികൂടിയത്‌. നാലു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.  ബംഗളൂരുവിൽനിന്ന്‌ എത്തിച്ച മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറാനാണ്‌ ആലത്തൂരിൽ എത്തിയത്‌. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം ആലത്തൂർ ഡിവൈഎസ്‌പി കെ എം ദേവസ്യ, പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എം അനിൽകുമാർ, ആലത്തൂർ സിഐ ജെ മാത്യു, ആലത്തൂർ എസ്ഐ എം ആർ അരുൺകുമാർ, അഡീഷണൽ എസ്ഐമാരായ സി ഗിരീഷ്‌കുമാർ, സി കെ ഫ്രാൻസിസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്‌കുമാർ, ചന്ദ്രൻ, രാജീവ്‌, പാലക്കാട് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സൂരജ് ബാബു, കെ ദിലീപ്,ആർ രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News