മഴയ്‌ക്കുമുമ്പ്‌ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തും



കൂറ്റനാട്‌ മഴയ്‌ക്കുമുമ്പ്‌തന്നെ വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്താൻ ഊർജിത ശ്രമം. തകർന്ന സംരക്ഷണഭിത്തി രണ്ടെണ്ണം ഒഴികെ 25 ഷട്ടറുകളും ഉയർത്തുമെന്ന് മെക്കാനിക്കൽ, സിവിൽ എൻജിനിയർമാർ പറഞ്ഞു. കഴിഞ്ഞപ്രളയകാലത്താണ്‌ വെള്ളിയാങ്കല്ല്‌ റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകൾ തകർന്നത്‌. ഒരുഷട്ടർ ചാനലിൽനിന്ന്‌ തെന്നിമാറി ഒഴുകിപ്പോയിരുന്നു. ഏപ്രണിന്റെ ചില ഭാഗങ്ങളിൽ കേടുണ്ടായി. മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന്‌‌ മെക്കാനിക്കൽ -ഇലക്‌ട്രിക്കൽ വർക്കിന്‌ 1.35 കോടിരൂപയും സിവിൽ പ്രവൃത്തിക്ക്‌ 17 കോടിരൂപയും ഉൾപ്പെടെ 18.35 കോടി രൂപയ്‌ക്ക് ഭരണാനുമതി ലഭിച്ചു. മെക്കാനിക്കൽ പ്രവൃത്തിക്ക്‌ ടെൻഡറായി. ലോക്‌ഡൗൺ കഴിയുന്നതോടെ നിർമാണം വേഗത്തിലാകും. പാവർട്ടി പദ്ധതിയുടെ ഭാഗമായി തൃത്താലയിലെ ഏഴ്‌ പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്‌. അതിതീവ്ര മഴയിൽ ഒറ്റരാത്രി കൊണ്ടാണ് പുഴയിൽ വെള്ളംകയറിയത്‌.  ശക്തമായ  ഒഴുക്കിൽ ഷട്ടറുകൾ പ്രവർത്തനരഹിതമായി‌. മോട്ടോർ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഷട്ടറുകൾ തകരാറായതിനെത്തുടർന്ന്‌ മെക്കാനിക്കൽ, സിവിൽ, ഇലക്‌ട്രിക്കൽവിഭാഗം ഉദ്യോഗസ്ഥരും നാട്ടുകാരുംചേർന്ന്‌ ക്രെയിനിന്റെ സഹായത്തോടെയാണ് ഉയർത്തിയത്. ഒഴുകിപ്പോയ ഷട്ടറിന്റെ ഭാഗത്ത് മണൽചാക്കുകൊണ്ടാണ്‌ അടച്ചത്‌‌. 2018ൽ താഴ്ഭാഗത്ത് തകർന്ന‌ സംരക്ഷണഭിത്തിയുടെ പുനർനിർമാണവും തുടങ്ങി.  വെള്ളിയാങ്കല്ലിലെ അറ്റകുറ്റപ്പണിക്ക്‌ 2011 മുതൽ 2016വരെ യുഡിഎഫ്‌ സർക്കാർ തുകയൊന്നും അനുവദിച്ചിരുന്നില്ല. പാലത്തിനുമുകളിലെ വൈദ്യുതി വിളക്കിന്റെ ബില്ലടയ്‌ക്കാത്തതിനാൽ അന്ന്‌ കണക്‌ഷനും വിച്ഛേദിച്ചിരുന്നു. എൽഡിഎഫ്‌ സർക്കാർ വന്നശേഷം 20.35 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ്‌ വെള്ളിയാങ്കല്ലിൽ ആരംഭിച്ചത്‌. എന്നാൽ ഇപ്പോൾ യുഡിഎഫ്‌ നേതാക്കൾ വ്യാജപ്രചാരണവും സമരവുമായി എത്തുകയാണ്‌. Read on deshabhimani.com

Related News