രണസ്മരണയിൽ 
ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ സംഘടിപ്പിച്ച രണസ്‌മരണ കണ്ണമ്പ്ര രണ്ടിൽ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ രണസ്മരണ എന്ന പേരിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം ആചരിച്ച്‌ ഡിവൈഎഫ്‌ഐ. വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായ് 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യം ഉയർത്തി ജില്ലയിൽ 192 മേഖലാ കേന്ദ്രങ്ങളിലായിരുന്നു പ്രകടനവും പൊതുയോഗവും. യൂണിറ്റുകളിൽനിന്ന്‌ പ്രവർത്തകർ പ്രകടനമായി മേഖലാ കേന്ദ്രത്തിൽ പൊതുയോഗത്തിന്‌ എത്തി.  കണ്ണമ്പ്ര–-രണ്ട്‌ മേഖലാകമ്മിറ്റിയുടെ അനുസ്മരണം ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീനും കൂരാച്ചിപ്പടിയിൽ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവനും ഒറ്റപ്പാലത്തും ലെക്കിടിയിലും ട്രഷറർ അഡ്വ. എം രൺദീഷും ഉദ്ഘാടനംചെയ്തു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി  രതീഷ് മുതുതലയിലും എസ് ഷക്കീർ മാത്തൂരിലും ഷിബി കൃഷ്ണ കുനിശേരിയിലും, മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എൻ എൻ കൃഷ്ണദാസ് എലവഞ്ചേരിയിലും അഡ്വ. കെ പ്രേംകുമാർ എംഎൽഎ ശ്രീകൃഷ്ണപുരത്തും, ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സി പി പ്രമോദ് പാലക്കാട് ടൗണിലും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി മരുതൂരിലും ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News