മുണ്ടൂർ 
കുമ്മാട്ടി

മുണ്ടൂർ കുമ്മാട്ടിയുടെ ഭാഗമായി നടന്ന ദേശവേലകളുടെ എഴുന്നള്ളത്ത്


മുണ്ടൂർ മുണ്ടൂർ പാലക്കീഴ് ഭഗവതിയുടെ കുമ്മാട്ടി ആഘോഷമാക്കി നാട്‌. രാവിലെ കപ്ലിപ്പാറ ദേശക്കാരുടെ ക്ഷേത്രമുറ്റത്ത്‌ കാഴ്‌ചശീവേലി, കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവ നടന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ ആനകൾ കാഴ്ചശീവേലിയിൽ അണിനിരന്നു. 27 ദേശക്കാരുടെ വേലകൾ ഉച്ചയ്‌ക്കുശേഷം മുണ്ടൂരിന്റെ വഴികളിലൂടെ സഞ്ചരിച്ചു. ആന, ചെണ്ടമേളം, പഞ്ചാരിമേളം, തപ്പട്ട, തട്ടിന്മേൽക്കൂത്ത്, വിവിധങ്ങളായ കലാരൂപങ്ങൾ, ബാൻഡ്‌ മേളം എന്നിവ വേലവരവുകൾക്ക്‌ ചന്തം ചാർത്തി.  പ്രധാന ചടങ്ങായ നെച്ചിമുടിച്ചാടി കിഴക്കുമുറിദേശം വെളിച്ചപ്പാട് കാർത്യായനി ഭഗവതി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് വിവിധ ദേശ ക്ഷേത്രങ്ങൾ സന്ദർശിച്ച് കുമ്മാട്ടിപ്പാറയിലെത്തി. മൂന്ന് ദേശവേലയും, മുടി സംഘങ്ങളും ചേർന്ന് നൊച്ചിമുടി കണ്ടത്തിൽ എത്തി.  നൊച്ചിപ്പുള്ളി ദേശത്തെ മുടി സംഘത്തെയും കൂട്ടി ക്ഷേത്രത്തിലെത്തി പാന ചാട്ടത്തിലെ എട്ടാം പാട്ടോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി. തിരികെ അതത് ദേശത്തെത്തി രാത്രി വീണ്ടും വേലകൾ പാലക്കീഴ് കാവിലെത്തും, പുലർച്ചെ നെച്ചിമുടിച്ചാടി, കമ്പത്തിന് തീ കൊളുത്തിയതോടെ ഈ വർഷത്തെ മുണ്ടൂർ കുമ്മാട്ടി സമാപിച്ചു. Read on deshabhimani.com

Related News