വയനാട് സംഘം 
ഇന്ന് മടങ്ങും



പാലക്കാട്  നാടിനെ വിറപ്പിച്ച കൊമ്പൻ പി ടി ഏഴിനെ കൂട്ടിലാക്കിയ വയനാട്‌ സംഘം ചൊവ്വാഴ്ച മടങ്ങും. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ കൺസർവേഷൻ ബയോളജിസ്റ്റ് ഒ വിഷ്ണു, ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്രബാബു, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർമാരായ അജേഷ് മോഹനൻ, അനുരാജ്, റേഞ്ച് ഓഫീസർ എൻ രൂപേഷ് എന്നിവരുൾപ്പെടെ 26 പേരാണ് ദൗത്യത്തിനായി ധോണിയിലെത്തിയത്. ട്രാക്കിങ്, ഡാർട്ടിങ്, കുങ്കി സംഘങ്ങൾ ഇവരുടേതാണ്. വയനാട്ടിലെ പി എം രണ്ട്, കടുവ ദൗത്യങ്ങൾക്ക് ശേഷമാണ് സംഘം പി ടി ഏഴിനെ പിടികൂടിയത്.  തുടർച്ചയായുള്ള ദൗത്യം പലരിലും ശാരീരിക അസ്വസ്ഥത  ഉണ്ടാക്കിയെങ്കിലും ഇതൊന്നും വകവയ്ക്കാതെയായിരുന്നു പ്രവർത്തനം. മന്ത്രിമാരും ജനങ്ങളും നേരിട്ടെത്തി സംഘത്തെ അനുമോദിച്ചിരുന്നു. കുങ്കിയാനകൾ പിറകെ വയനാട്ടിലേക്ക് മടങ്ങും. Read on deshabhimani.com

Related News