അജിത്തിന്റെ സൈക്കിൾസവാരിക്ക്‌ ഇന്ന്‌ തുടക്കം



പാലക്കാട്‌ നാൽപ്പത്തെട്ട്‌ മണിക്കൂറിൽ 500 കിലോമീറ്റർ സൈക്കിൾ സവാരി നടത്തി ലോകറെക്കോഡിനൊരുങ്ങുന്നതായി ചിറ്റൂർ സ്വദേശി ആർ പി അജിത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വ രാവിലെ എട്ടിന്‌ കോട്ടമൈതനാത്തുനിന്നാണ്‌ യാത്ര ആരംഭിക്കുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിൽ ചെന്നൈയിൽ യാത്ര അവസാനിക്കും.  യുണൈറ്റഡ്‌ ഇന്ത്യ എന്നാണ്‌ യാത്രയുടെ സന്ദേശം. മന്ത്രി കെ കൃഷ്‌ണൻകുട്ടിയും വി കെ ശ്രീകണ്‌ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും കലക്ടർ മൃൺമയി ജോഷിയും ഫ്ലാഗ്‌ഓഫ്‌ ചെയ്യും. ചിറ്റൂർ തെക്കേഗ്രാമം തമ്പിലക്ഷ്മി വീട്ടിൽ പ്രാണേഷ് രാജേന്ദ്രന്റെയും അർച്ചന ഗീത പ്രാണേഷിന്റെയും മകനാണ്. കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥി. പ്രാണേഷ് രാജേന്ദ്രൻ, അർച്ചന ഗീത പ്രാണേഷ്‌, ആർ പി അജയകുമാർ, എം കലാധരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News