ആഹ്ലാദ നിറവിൽ ആദിവാസി കോളനിയിൽ പട്ടയവിതരണം

പറമ്പിക്കുളം ആദിവാസി കോളനിയിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടയം വിതരണം ചെയ്യുന്നു


കൊല്ലങ്കോട്  പട്ടികവർഗ വികസനവകുപ്പിന്റെ ലാൻഡ്‌ ബാങ്ക്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പറമ്പിക്കുളം ആദിവാസി കോളനിക്കാർക്ക്‌ അനുവദിച്ച പട്ടയം മന്ത്രി കെ രാധാകൃഷ്‌ണൻ വിതരണം ചെയ്‌തു. എബിസിഡി പദ്ധതി ജില്ലാ ക്യാമ്പയിൻ, എംഎൽഎ   ഫണ്ട് ഉപയോഗിച്ച് ജിടിഡബ്ല്യുഎൽപി സ്കൂളിൽ നിർമിച്ച പാചകപ്പുര ,തേക്കടി കോളനിക്ക് അനുവദിച്ച ആംബുലൻസ് എന്നിവയും മന്ത്രി  ഉദ്ഘാടനം ചെയ്തു. മുതലമട പഞ്ചായത്തിലെ 23 ഗുണഭോക്താക്കൾക്ക്‌ 20 സെന്റ്‌ വീതമാണ്‌ പട്ടയം നൽകുന്നത്‌. 2018ലെ ലാൻഡ്‌ ബാങ്ക്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 2021–-22 വർഷത്തിൽ മുതലമട–-1 വില്ലേജിലെ പാറയ്‌ക്കൽ ചള്ളയിലാണ്‌ 5.93 ഏക്കർ ഭൂമി വാങ്ങിയത്‌. സെന്റിന്‌ മുപ്പതിനായിരം രൂപവച്ച്‌ 1.80 കോടി ചെലവായി. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 201 ഭൂരഹിതരുടെ പട്ടികയിൽനിന്ന്‌ മുൻഗണന പരിശോധിച്ചാണ്‌ 23 പേരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്‌.    പട്ടികവർഗ വികസന വകുപ്പ്‌, പഞ്ചായത്ത്‌, അക്ഷയ, സിവിൽ സപ്ലൈസ്‌, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എല്ലാവർക്കും ആധാർകാർഡ്‌ ഉൾപ്പെടെയുള്ള അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്ന  ക്യാമ്പുകൾക്കും  ഇതോടെ തുടക്കമായി.  സുങ്കം സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. മുതലമട പഞ്ചായത്ത് പ്രസിഡന്റ്‌  കെ ബേബി സുധ ,  കലക്ടർ മൃൺമയി ജോഷി ,ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീധരൻ, ആർ അലൈ രാജ് ,ജാസ്മിൻ ഷെയ്ക്ക് ,കെ ജി പ്രദീപ് കുമാർ ,ടി കൽപ്പനാദേവി ,കെ സി കൃഷ്ണൻ ,കെ ശെൽവി ,ആർ സുജിത് ,പി ആർ രാജേന്ദ്രൻ ,കെ എ സാദിക്കലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News