വികസനത്തിന്റെ നാഴികക്കല്ലായ കിഫ്‌ബിയെ കേന്ദ്രം തകർക്കുന്നു: കെ എൻ ബാലഗോപാൽ



പാലക്കാട്‌ സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലായ കിഫ്ബി പദ്ധതിയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജില്ലയിൽ വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിനുതന്നെ മാതൃകയാണ്. രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലാണ്‌. കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുത്ത്  ലാഭത്തിലാക്കിവരികയാണ്‌.   സംസ്ഥാനത്തെ ട്രഷറികളിൽ ഇ വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുകയാണ്‌. ഒരു പേഴ്സുപോലെ നിശ്ചിതതുക നിക്ഷേപിച്ച് ഇ പേയ്‌മെന്റ്, ഓൺലൈൻ പർച്ചേസ് ഉൾപ്പടെയുള്ള സൗകര്യമാണ് ഇ -വാലറ്റിലൂടെ ആലോചിക്കുന്നത്‌. ഇത് നിക്ഷേപകർക്ക് ഏറെ ഗുണം ചെയ്യും.   ട്രഷറിയുടെ ആധികാരിക വർധിപ്പിക്കുക ലക്ഷ്യമിട്ടും ഓൺലൈൻ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുമായി ട്രഷറികളിലെ സെർവറുകൾ അപ്ഗ്രേഡ്‌ ചെയ്‌തു. ട്രഷറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് സംവിധാനം നടപ്പാക്കി. അടുത്തഘട്ടത്തിൽ ഓരോ ഉദ്യോഗസ്ഥനും ബയോമെട്രിക് സംവിധാനത്തിന് കീഴിലാകുന്ന രീതിയിലേക്ക് മാറും. Read on deshabhimani.com

Related News