താരമായി ‘കോഴിച്ചൂട്ട’



കോയമ്പത്തൂർ നവരാത്രിക്ക്‌   കോയമ്പത്തൂരിലെ പുഷ്‌പ വിപണി  സജീവം. പൂപ്പാടങ്ങളിൽ  നിന്നും വിളവെടുപ്പ്‌  കഴിഞ്ഞ്‌  വഴിയോര വിപണി കൈയടക്കി  പല  പൂക്കളും. കോഴിച്ചൂട്ട, ജമന്തി പൂക്കളാണ്‌ ഏറെയും. ചിറ്റമ്പലം, ആലൂത്തുപാളയം, കാരമട, വെങ്കിടപുരം, അവിനാസിപാളയം, ഗണപതിപാളയം, കൗണ്ടംപാളയം, മദാപ്പൂർ, തോട്ടംപട്ടി, പൊങ്ങല്ലൂർ, കാട്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഏക്കറുകണക്കിന്‌ കോഴിച്ചൂട്ട പൂ കൃഷിയുണ്ട്‌.    ഇവിടെ ഉൽപ്പാദിപ്പിക്കുന്ന   പൂക്കൾ തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും  മാർക്കറ്റുകളിലേക്കാണ്  അയയ്ക്കുന്നത്. കിലോ 80 രൂപ വിലയുണ്ട്‌. ആയുധപൂജ ദിവസം ഇത്‌ 100 രൂപവരെയായി ഉയരും.  കോഴിച്ചൂട്ട പൂക്കൾക്ക് ചുവപ്പും പർപ്പിൾ നിറവും ഉണ്ട്.   പൂവിന് എല്ലാ കാലത്തും വളരാൻ കഴിയും.   ഏക്കറിൽ നിന്ന് 500 മുതൽ 600 കിലോ വരെ പൂക്കൾ വിളവെടുക്കാം.  മറ്റു കാർഷികവിളകളെ അപേക്ഷിച്ച് കോഴിച്ചൂട്ട പൂക്കൃഷി കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നൽകുന്നതിനാൽ കർഷകർ ആവേശത്തോടെയാണ് കൃഷി ചെയ്യുന്നത്.  വിളവെടുപ്പ് കഴിഞ്ഞ് നാലു മാസം കഴിഞ്ഞാൽ പ്രതിദിന വരുമാനം ലഭിക്കും.  ഒരേക്കറിൽ ജമന്തി വളർത്താൻ 70,000 രൂപവരെ ചെലവുണ്ട്.  ഒരു ഏക്കറിൽ നിന്ന് 700 മുതൽ 800 കിലോഗ്രാം വരെ ജമന്തി ലഭിക്കും.  ഈ ഭാഗത്ത് ശരിയായ മൺസൂൺ ലഭിക്കാത്തതിനാൽ പൂക്കൾ ചെറുതാണ്.  കിലോയ്ക്ക് 50 രൂപയ്ക്കാണ് ഇപ്പോൾ  വിൽപ്പനക്കാർ വാങ്ങുന്നത്.  ഈ മേഖലയിൽ ഈ വർഷം ജമന്തി  പ്രതീക്ഷിച്ചത്ര ഉണ്ടായിട്ടില്ല. Read on deshabhimani.com

Related News