സമന്വയ എം എസ് കുമാർ പുരസ്കാരം 
ടി പി വേണുഗോപാലന് സമ്മാനിച്ചു



കൂറ്റനാട് ഞാങ്ങാട്ടിരി മാട്ടായ സമന്വയ എം എസ് കുമാർ പുരസ്കാരം  മന്ത്രി എം ബി രാജേഷ് ടി പി വേണുഗോപാലന്‌ സമ്മാനിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ജയ അധ്യക്ഷയായി. അവാർഡിനർഹമായ "തുന്നൽക്കാരൻ' ചെറുകഥാസമാഹാരം ഡോ. സി പി ചിത്രഭാനു പരിചയപ്പെടുത്തി.  ടി കെ നാരായണദാസ് എം എസ് കുമാർ അനുസ്മരണം നടത്തി. ടി പി വേണുഗോപാലൻ, ആര്യൻ ടി കണ്ണനൂർ, ടി വി എം അലി, എ കൃഷ്ണകുമാർ, വി അനിരുദ്ധൻ, കലാമണ്ഡലം ചന്ദ്രൻ, എം എസ് ദിലീപ്, കെ ജനാർദനൻ, എം ഉമാശങ്കർ, കെ രമണി, ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News