ഗ്രീൻ പ്രോട്ടോകോൾ: സർക്കാർ ഓഫീസുകളില്‍ പരിശോധന



പാലക്കാട് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ ജില്ലാ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്‌ ജില്ലയിലെ  സർക്കാർ  ഓഫീസുകളിൽ പരിശോധന നടത്തി. പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, പ്രോസിക്യൂഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജില്ലാ വനിതാ- ശിശു വികസന ഓഫീസറുടെ കാര്യാലയം, എക്‌സൈസ് അസി. ഡെപ്യൂട്ടി  കമീഷണറുടെ കാര്യാലയം, ഡെയറി ഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് ക്വാളിറ്റി കൺട്രോളറുടെ ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, പിഡബ്ല്യുഡി (റോഡ്‌സ്) എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ്‌, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.  ഓഫീസുകളിലെ പൊതുശുചിത്വം, ജൈവ,- അജൈവ മാലിന്യങ്ങളുടെ സംസ്കരണം, ഗ്രീൻ പ്രോട്ടോകോൾ പാലനം എന്നിവയാണ് പരിശോധിച്ചത്‌.  വെള്ളിനേഴിയിലെ 26 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 28.800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.  വ്യാപാര സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അഞ്ച് സ്ഥാപനങ്ങൾക്ക് 65,000 രൂപ പിഴയിട്ടു. Read on deshabhimani.com

Related News