ബിഎസ്‌എൻഎൽ പെൻഷൻകാർ പ്രകടനം നടത്തി

ബിഎസ്‌എൻഎൽ ഡോട്ട്‌ പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട്‌ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം എഐബിഡിപിഎ സംസ്ഥാന അസി. സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ ഇന്ത്യാ ബിഎസ്‌എൻഎൽ ഡോട്ട്‌ പെൻഷനേഴ്സ് അസോസിയേഷൻ ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക്‌ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട്‌ ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ എഐബിഡിപിഎ  സംസ്ഥാന അസി. സെക്രട്ടറി  പി ആർ പരമേശ്വരൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ഷംസുദീൻ അധ്യക്ഷനായി. രക്ഷാധികാരി സേതുമാധവൻ, ജില്ലാ സെക്രട്ടറി ജി രാജൻ, സംസ്ഥാന അസി. ട്രഷറർ കെ കെ സുശീല, ബിഎസ്‌എൻഎൽഇയു സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി കെ വി മധു, ജില്ലാ പ്രസിഡന്റ്‌ വി രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി എ കെ രമേഷ്ബാബു, സി അശോക് എന്നിവർ സംസാരിച്ചു. ചിറ്റൂരിൽ അസോസിയേഷൻ ജില്ലാ ട്രഷറർ കുപ്പുസ്വാമി ഉദ്‌ഘാടനം ചെയ്തു. ടി പി ജയരാമൻ അധ്യക്ഷനായി. കെ മാധവൻ, പഴണിമല, ചന്ദ്രശേഖരൻ, കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ആലത്തൂരിൽ ജില്ലാ അസി. സെക്രട്ടറി വി വിജയൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുബ്രഹ്മണ്യൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചെർപ്പുളശേരിയിൽ ഏരിയ സെക്രട്ടറി എ എം എസ് നാരായണൻ, ശിവദാസൻ, കെ ടി വാസുദേവൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വിമൽകുമാർ, ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. ഷൊർണൂരിൽ ജില്ലാ പ്രസിഡന്റ്‌ കെ വേണുഗോപാലൻ ഉദ്‌ഘാടനം ചെയ്തു. എം എം രാമൻ അധ്യക്ഷനായി. രവീന്ദ്രൻ, സി വി മോഹനൻ, കെ വിജയകുമാർ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക, അർഹതപ്പെട്ട എല്ലാവർക്കും മെഡിക്കൽ അലവൻസ് നൽകുക, കോവിഡിന്റെ പേരിൽ തടഞ്ഞുവച്ച ഡിഎ ഉടൻ അനുവദിക്കുക, പാർലമെന്ററി കമ്മിറ്റിയുടെ അധിക പെൻഷൻ ശുപാർശ നടപ്പാക്കുക, ബിഎസ്‌എൻഎൽ ടവറുകൾ വിൽക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. Read on deshabhimani.com

Related News