കുടുംബശ്രീ ‘അരങ്ങ് 2023’ ജില്ലാ കലോത്സവം 25ന്



 പാലക്കാട്‌ കുടുംബശ്രീ ‘അരങ്ങ് 2023’ ജില്ലാ കലോത്സവം 25ന് രാവിലെ 9.30ന് പാലക്കാട് മേഴ്‌സി കോളേജിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയാകും. താലൂക്ക് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച 1200- കലാപ്രതിഭകൾ പങ്കെടുക്കും. കലോത്സവ നടത്തിപ്പിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായും കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ ജനറൽ കൺവീനറായും 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർപേഴ്‌സൺ പ്രിയ അജയൻ അധ്യക്ഷനായി.   Read on deshabhimani.com

Related News