കാഞ്ഞിരായി കടവിൽ ഗോവന്‍ മോഡൽ തടയണ



ശ്രീകൃഷ്ണപുരം  ജില്ലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നൂതന ആശയങ്ങൾ നൽകി ജില്ലാ പഞ്ചായത്ത്. ശ്രീകൃഷ്ണപുരം ബ്ലോക്കിൽ കരിമ്പുഴ പുഴയിലെ കാഞ്ഞിരായി കടവിൽ ഗോവൻ മാതൃകയിൽ തടയണ നിർമിക്കും. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഒരു കോടി ഏഴുലക്ഷം രൂപയാണ് വകയിരുത്തിയത്‌. ജില്ലയിൽ കരിമ്പുഴയിലാണ്‌ പൈലറ്റ് പ്രോജക്ടായി പദ്ധതി നടപ്പാക്കുന്നത്. ജില്ലാ മൈനർ ഇറിഗേഷൻ വകുപ്പാണ് നിർവഹണ ഏജൻസി. തുക ഇതിനകം മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റിന് കൈമാറി. ഒരു കോടി രൂപ തടയണ നിർമാണത്തിനും ഏഴുലക്ഷം രൂപ ഇൻവെസ്റ്റിഗേഷനുമാണ് മാറ്റിവച്ചത്. ചൊവ്വ പകൽ മൂന്നിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ഇൻവെസ്റ്റിഗേഷന് തുടക്കംകുറിക്കും. രണ്ടു കോടിയിലധികം ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം ജില്ലാ പഞ്ചായത്ത് ബഹുവർഷ പ്രോജക്ടിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News