ഒന്നാംവിള കൊയ്-ത്ത് സജീവം



പാലക്കാട്‌ ജില്ലയിൽ നെൽകൃഷി ഒന്നാംവിള കൊയ്‌ത്ത്‌ സജീവം. വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട്‌, കുഴൽമന്ദം മേഖലയിലാണ്‌ കൊയ്‌ത്ത്‌ നടക്കുന്നത്‌. ഒക്ടോബർ ആദ്യത്തോടെ സംഭരണവും സജീവമാകും. സപ്ലൈകോയും അരിമില്ലുടമകളുമായി കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചിട്ടില്ല.  പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടം സപ്ലൈകോയും മില്ലുടമകളും ഒന്നിച്ച്‌ വഹിക്കണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഒപ്പിടില്ലെന്ന നിലപാടിലാണ്‌ മില്ലുടമകൾ.  ബുധനാഴ്‌ച വ്യവസ്ഥ ഉൾപ്പെടുത്തി കരാർ പുതുക്കി നൽകിയാൽ ഒപ്പിടുമെന്നും മില്ലുടമകൾ പറഞ്ഞു. സെപ്‌തംബർ ഒന്നിനാണ്‌ ജില്ലയിൽ സംഭരണം ആരംഭിച്ചത്‌. പത്തോളം മില്ലുകൾ നെല്ലെടുക്കുന്നുണ്ട്‌.  ജില്ലയിൽ അമ്പതോളം മില്ലുകളാണ്‌ സാധാരണ സംഭരണം നടത്തുന്നത്‌.  സംഭരണം കാര്യക്ഷമമാക്കാൻ കൂടുതൽ ഫീൽഡ്‌ അസിസ്‌റ്റന്റുമാരെ  ഒ ക് ടോബർ ആദ്യം തന്നെ നിയമിക്കാൻ നടപടി പുരോഗമിക്കുന്നു.  നിറ കൊയ്-ത്തുയന്ത്രങ്ങൾ എത്തുന്നു ആലത്തൂർ  നിറയുടെ കൊയ്ത്തുയന്ത്രങ്ങളും വയലിലേക്ക്‌ എത്തും. കൃഷിവകുപ്പിന്‌ കീഴിലുള്ള കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽനിന്നും ഇതര സംസ്ഥാനത്തുനിന്നും നിറ ഹരിതമിത്ര സൊസൈറ്റി മുഖേന ക്ലാസ്, കർത്താർ, കുബോട്ടോ കൊയ്ത്തുയന്ത്രങ്ങൾ മണിക്കൂറിന്‌ 2,300 രൂപ നിരക്കിൽ എത്തിക്കും. മറ്റു സംസ്ഥാനങ്ങളിലെ കൊയ്ത്തുയന്ത്രങ്ങൾ അമിതവാടക ഈടാക്കുന്നത്‌ തടയാനാണ് ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി ‘നിറ’ യുടെ ശ്രമം.  കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതിയിൽ നിറ ഹരിതമിത്ര സൊസൈറ്റി മുഖേനയാണ്‌ കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്നത്. അഞ്ച്‌ വർഷമായി ഇത്‌ തുടരുന്നു. മണിക്കൂറിന്‌ 2,300 രൂപയാണ്‌ വാടക നിശ്‌ചയിച്ചതെങ്കിലും പലയിടത്തും 2,400 രൂപയും അതിലധികവും കർഷകരിൽനിന്ന്‌ ഈടാക്കുന്നുണ്ട്‌.  ചൊവ്വാഴ്ച കെ ഡി പ്രസേനൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന നിറ ഹരിത മിത്ര സൊസൈറ്റി യോഗം നിലവിലെ സ്ഥിതിഗതി വിലയിരുത്തി.  നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ളവർ പഞ്ചായത്ത് കോ–-ഓർഡിനേറ്റർമാരെ വിളിക്കാം. തേങ്കുറുശി 1 - കെ പി സുനിൽകുമാർ–-9747473342, തേങ്കുറുശി 2 - ബി പ്രതീഷ്–- 9745473221, കുഴൽമന്ദം1  എ പ്രവീൺ–- 8921034941, കുഴൽമന്ദം 2  - ആറുണ്ണി–- 8606833094, എരിമയൂർ 1- പി പ്രദോഷ്‌കുമാർ–- 9072886116, എരിമയൂർ 2- ബാബുരാജ്–- 9446291400, മേലാർകോട്- ടി സുധാകരൻ–-9846298970, ആലത്തൂർ -മുഹമ്മദ് ഫുവാദ്–- 7907236696, വണ്ടാഴി  എസ് സന്തോഷ്–- 9446639041, കിഴക്കഞ്ചേരി -നാസർ–- 9961588496. Read on deshabhimani.com

Related News