സിപിഐ എം പെരുവെമ്പ്‌ ലോക്കൽ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു

സിപിഐ എം പെരുവെമ്പ് ലോക്കൽ കമ്മിറ്റി ഓഫീസ് എകെജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു


പെരുവെമ്പ്‌ സിപിഐ എം പെരുവെമ്പ്‌ ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എസ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തി, ഫലകം അനാച്ഛാദനം ചെയ്‌തു.  പി എം നൂർമുഹമ്മദ്‌ സ്മാരക ഹാൾ സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസും പി ജയകൃഷ്ണൻ സ്മാരകലൈബ്രറിയും പഠനകേന്ദ്രവും ജില്ലാ സെക്രട്ടറിയറ്റംഗം ടി എൻ കണ്ടമുത്തനും ഉദ്ഘാടനം ചെയ്തു. പാർടി ഓഫീസ്‌ നിർമാണത്തിൽ സഹകരിച്ചവർക്ക്‌ സി കെ രാജേന്ദ്രൻ ഉപഹാരം നൽകി.  ഓഫീസ്‌ നിർമാണ കമ്മിറ്റി ചെയർമാൻ സി കൃഷ്ണൻകുട്ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ, നിതിൻ കണിച്ചേരി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹംസത്ത്, നിർമാണ കമ്മിറ്റി കൺവീനർ എസ്‌ പ്രദോഷ്‌, കെ ശിവരാമൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News