ദേശാഭിമാനി പ്രചാരണത്തിന് നാളെ തുടക്കം



   പാലക്കാട് മലയാളിക്ക്‌ അക്ഷരവെളിച്ചവും പോരാട്ടവീറും പകർന്ന ‘ദേശാഭിമാനി’ ദിനപ്പത്രത്തിന്റെ പ്രചാരണത്തിന് വ്യാഴാഴ്ച തുടക്കമാകും. സിപിഐ എം നേതൃത്വത്തിൽ ഒക്ടോബർ 20വരെ തുടരുന്ന പ്രചാരണം വിജയമാക്കാൻ വിപുലമായ ഒരുക്കമാണ്‌ ജില്ലയിൽ നടത്തിയിട്ടുള്ളത്‌. 23 മുതൽ 26വരെ എല്ലാ ബ്രാഞ്ച്‌ പരിധിയിലും പ്രചാരണം നടത്തും.  എല്ലാ പാർടിപ്രവർത്തകരും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറി സ്‌ക്വാഡ്‌ പ്രവർത്തനം നടത്തും. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ കിഴക്കഞ്ചേരിയിൽ പ്രചാരണത്തിന്റെ ഭാ​ഗമാകും. നഗരങ്ങൾ കേന്ദ്രീകരിച്ച്‌ പ്രത്യേക സ്‌ക്വാഡും പ്രവർത്തിക്കും.    ബ്രാഞ്ചിൽ 
50 വാർഷികം മണ്ണാർക്കാട്   സിപിഐ എം കരിമ്പ ലോക്കൽകമ്മിറ്റിക്ക്കീഴിലുള്ള ദീപ ബ്രാഞ്ചിൽ 50 ദേശാഭിമാനി വാർഷികവരിക്കാരെ ചേർത്തു.  വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ബ്രാഞ്ച്‌ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി എൻ കെ നാരായണൻകുട്ടി കെ സി ഗിരീഷിൽനിന്ന്‌ എറ്റുവാങ്ങി. Read on deshabhimani.com

Related News