മണ്ണാർക്കാട്‌ റൂറൽ ബാങ്കിന്റെ ആർടിപിസിആർ ലാബ് തുറന്നു



മണ്ണാർക്കാട്  സഹകരണമേഖലയിൽ സംസ്ഥാനത്തെ ആദ്യ കോവിഡ്–- -19 ആർടിപിസിആർ പരിശോധനലാബ്  മണ്ണാർക്കാട്ട്‌ പ്രവർത്തനം ആരംഭിച്ചു. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ലാബ്‌ സഹകരണ മന്ത്രി വി എൻ വാസവൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്തു.  സംസ്ഥാനത്തെ സഹകരണമേഖലയ്‌ക്കാകെ അഭിമാനവും മാതൃകയുമായ പ്രവർത്തനമാണിതെന്ന്‌ മന്ത്രി പറഞ്ഞു. ഇ കെ നായനാർ മെമ്മോറിയൽ നീതി മെഡിക്കൽ സെന്ററിനോടനുബന്ധിച്ചാണ് ബാങ്ക് സ്വന്തമായി ലാബ് സജ്ജമാക്കിയത്. ഗുണമേന്മ എൻഎബിഎൽ അക്രഡിറ്റേഷൻ, ഐസിഎംആർ അംഗീകാരം എന്നിവ ആർടിപിസിആർ പരിശോധന ലാബിനു ലഭിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ കെ സുരേഷ് അധ്യക്ഷനായി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി , സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്  എന്നിവർ ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് കോ–- ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ പി കെ ശശി ശിലാഫലകം അനാഛാദനം ചെയ്‌തു.  വിദ്യാതരംഗിണി വായ്പ സഹകരണസംഘം ജോയന്റ്‌ രജിസ്ട്രാർ എം ശബരീദാസൻ വിതരണം ചെയ്തു. സി മുഹമ്മദ് ബഷീർ,  എ ഷൗക്കത്ത്അലി, സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, പാലോട് മണികണ്ഠൻ, ഡോ കെ എ കമ്മാപ്പ, ഷാജി മുല്ലപ്പള്ളി, പി അരുൺകുമാർ, അസി.  രജിസ്ട്രാർ കെ ജി സാബു, പി ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ സ്വാഗതവും  വൈസ് പ്രസിഡന്റ്‌ രമ സുകുമാരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News