കെഎസ്ആർടിസി 
പൊതുജന 
സമ്പർക്ക പരിപാടി ഇന്ന്‌



പാലക്കാട്  പൊതുഗതാഗതരംഗത്ത് സേവനം, വികസനം, പൊതുജന പങ്കാളിത്തം എന്നിവ ഉറപ്പാക്കി യാത്രാസംവിധാനത്തിൽ പുതിയ മാറ്റം സൃഷ്ടിക്കാൻ കെഎസ്ആർടിസി പൊതുജന സമ്പർക്കപരിപാടി നടത്തുന്നു. കെഎസ്ആർടിസി  പാലക്കാട്‌  യൂണിറ്റിന്റെ നേതൃത്വത്തിൽ ചൊവ്വ രാവിലെ 10.30ന് പാലക്കാട്‌ ടോപ്‌ ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ   പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ,  യാത്രക്കാരും പൊതുജനങ്ങളും പങ്കെടുക്കും.  നിർദേശങ്ങളും അഭിപ്രായങ്ങളും കെഎസ്ആർടിസിയുടെ പുരോഗതിക്കുവേണ്ടി സ്വീകരിക്കാനാണ്‌  ഇത്തരം ശ്രമം നടത്തുന്നതെന്ന്‌ ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ  ടി  എ ഉബൈദ്‌ പറഞ്ഞു. Read on deshabhimani.com

Related News