2.79 ലക്ഷം വിദ്യാർഥികൾക്കുള്ള അരിവിതരണം തുടങ്ങി



 പാലക്കാട്‌  പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ അരി വിതരണം തുടങ്ങി. ജില്ലയിൽ 916 വിദ്യാലയങ്ങളിലെ 2,79,167 വിദ്യാർഥികൾക്കാണ്‌ അഞ്ചു കിലോ വീതം അരി നൽകുന്നത്‌. ഒന്ന് മുതൽ എട്ട് വരെ ക്ലാസിലെ വിദ്യാർഥികൾക്കായി 13.95 ലക്ഷം കിലോ അരിയാണ്‌ ജില്ലയിൽ വിതരണത്തിന്‌ ആവശ്യമുള്ളത്‌. തിങ്കളാഴ്‌ച മുതൽ രക്ഷിതാക്കൾ സ്‌കൂളുകളിലെത്തി അരി വാങ്ങിത്തുടങ്ങി. മാർച്ച്‌ 31നകം വിതരണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കാണ്‌ പരീക്ഷ കഴിഞ്ഞ്‌ വേനലവധിക്ക്‌ അരിയും കൊടുത്തു വിടുന്നത്‌.   സപ്ലൈക്കോ ഗോഡൗണുകളിൽനിന്നും മാവേലി സ്‌റ്റോറുകളിൽനിന്നും  സ്‌കൂളുകളിൽ അരി എത്തിച്ചുകഴിഞ്ഞു.  സ്‌കൂൾ ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്‌ വിതരണ ചുമതല. സ്‌കൂളുകളിൽ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾക്ക്‌ അവധിക്കാലത്തും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുള്ള അരി മുടങ്ങാതെ നൽകുമെന്നത്‌ പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്‌.  സ്‌കൂൾ അടയ്‌ക്കും മുമ്പേ അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമും പുസ്‌തകവും വിദ്യാർഥികളുടെ കൈകളിൽ എത്തിക്കാനും വിദ്യാഭ്യാസവകുപ്പ്‌ ലക്ഷ്യമിടുന്നു. 7.9 ലക്ഷം പാഠപുസ്‌തകങ്ങൾ ഷൊർണൂർ ഡിപ്പോയിൽ എത്തിയിട്ടുണ്ട്‌. ഇവ ഉടൻ സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ എത്തിക്കും. യൂണിഫോം ആദ്യഘട്ടത്തിൽ സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായിരിക്കും ലഭിക്കുക. Read on deshabhimani.com

Related News