കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് 
ഉദ്ഘാടനം ഇന്ന്



  പാലക്കാട്‌ ജില്ലയിലെ ആദ്യ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് ബുധനാഴ്‌ച കപ്പൂരിൽ തുറക്കും.  ഒന്നാം വാർഡിൽ രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്യും. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ആദ്യ വിൽപ്പന നടത്തും. ന്യായ വിലയ്‌ക്ക്‌ ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കാനുള്ള കേരള ചിക്കൻ പദ്ധതിക്ക്‌  ഡിസംബറിലാണ്‌ ജില്ലയിൽ തുടക്കം കുറിച്ചത്‌. കുടുംബശ്രീ 22 ഫാമുകളിലൂടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഫാമുകളിൽ വളർത്തി 39 മുതൽ 45 ദിവസം വരെ പ്രായമായ കോഴികളെയാണ്‌ ഔട്ട്‌ലെറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നത്‌.  സ്‌ത്രീകൾക്ക്‌ സ്വയം പര്യാപ്‌തത നേടിയെടുക്കാനുള്ള പദ്ധതിയായതിനാൽ ജില്ലയിലെ സ്‌ത്രീകൾക്ക്‌ മാത്രമേ ഫാം നടത്താൻ ലൈസൻസ്‌ അനുവദിച്ചിട്ടുള്ളൂ. ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയിലേഴ്സ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News