മാസ്റ്റര്‍ ട്രെയിനര്‍ നിയമനം



  പാലക്കാട് പട്ടികജാതി വികസന വകുപ്പിന് കീഴിൽ കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ഡാറ്റാ എൻട്രി, ഡിടിപി കംപ്യൂട്ടർ കോഴ്സുകളുടെ പരിശീലനത്തിന് കരാറടിസ്ഥാനത്തിൽ മാസ്റ്റർ ട്രെയിനറെ നിയമിക്കുന്നു. ബിരുദവും പിജിഡിസിഎയുമാണ് യോഗ്യത. വേർഡ് പ്രൊസസിങ്, എംഎസ് വേർഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, പേജ് മേക്കർ, ഐഎസ്എം പരിജ്ഞാനം ഉണ്ടാവണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെുത്തിയ സർട്ടിഫിക്കറ്റുകളുമായി 25ന് വൈകിട്ട് അഞ്ചിനകം പ്രിൻസിപ്പൽ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, ഇപി ടവർ, കുഴൽമന്ദം, 678702 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0492 2-273777. Read on deshabhimani.com

Related News