മുണ്ടൂരിൽ ഇ എം എസ്‌ മന്ദിരത്തിന്‌ കല്ലിട്ടു

സിപിഐ എം മുണ്ടൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ ഇ എം എസ്‌ സ്മാരക മന്ദിരത്തിന്റെ ഫലകം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അനാഛാദനം ചെയ്യുന്നു


  മുണ്ടൂർ സിപിഐ എം മുണ്ടൂർ ഏരിയ കമ്മിറ്റി ഓഫീസായ ഇ എം എസ്‌ മന്ദിരത്തിന്റെയും കെ സി ബാലകൃഷ്ണൻ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെയും നിർമാണത്തിന്‌ തുടക്കമായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ് അധ്യക്ഷനായി.   മുണ്ടൂർ പഞ്ചായത്ത്‌ ഓഫീസിന് സമീപം വാങ്ങിയ 25 സെന്റിലാണ്‌ ആധുനിക സൗകര്യങ്ങളോടുകുടിയ ഏരിയ കമ്മിറ്റി ഓഫീസ്‌ നിർമിക്കുക. സഖാവ് കെ സി ബാലകൃഷ്ണൻ സാന്ത്വന പരിചരണ കേന്ദ്രവും ഇവിടെ നിർമിക്കും. പരിചരണ കേന്ദ്രത്തിൽ 25 വയോജനങ്ങൾക്ക് ഒരേ സമയം  താമസവും ചികിത്സയും നൽകാനാകും. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ശിലാഫലകം അനാഛാദനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി എൻ കണ്ടമുത്തൻ, ടി കെ നാരായണദാസ്, എ പ്രഭാകരൻ എംഎൽഎ, കെ ശാന്തകുമാരി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, വി കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി ആർ സജീവ് സ്വാഗതവും ലോക്കൽ സെക്രട്ടറി ഒ സി ശിവൻ നന്ദിയും പറഞ്ഞു. ഏരിയയിലെ ദേശാഭിമാനി പ്രചാരണ ക്യാമ്പയിൻ പൂർത്തിയാക്കി വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‌ കൈമാറി. അതത്‌ ബ്രാഞ്ച്‌ സെക്രട്ടറിമാരാണ്‌ തുക കൈമാറിയത്‌. പാർടി ഓഫീസ്‌ നിർമാണ ഫണ്ടിലേക്ക്‌ എ പ്രഭാകരൻ എംഎൽഎ തന്റെ ഒരുമാസത്തെ ഓണറേറിയം  സംഭാവന നൽകി. Read on deshabhimani.com

Related News