ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക്‌ ആംബുലന്‍സ്

പാലക്കാട് മെഡിക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സ്


പാലക്കാട്‌ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ സ്വന്തം ആംബുലൻസായി. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്‌പോൺസർ ചെയ്ത ആംബുലൻസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. ആംബുലൻസ്‌ ഞായറാഴ്‌ച പാലക്കാട്ടെത്തി. വെന്റിലേറ്റർ ഉൾപ്പെടുന്ന ഡി വിഭാഗത്തിലുള്ള ആധുനിക ഐസിയു ആംബുലൻസാണ്‌ ലഭിച്ചത്‌.  വാഹനത്തിലേക്ക്‌ ആവശ്യമായ ഓക്‌സിജൻ സിലിൻഡർ, വെന്റിലേറ്റർ, മൾട്ടി പാരാ മോണിട്ടർ എന്നിവ കേരള മെഡിക്കൽ സർവീസ്‌ കോർപറേഷൻ ലിമിറ്റഡ്‌ മുഖേന വാങ്ങാനുള്ള നടപടി തുടങ്ങി. അടുത്ത ദിവസം തന്നെ ആംബുലൻസ്‌ ഓടിത്തുടങ്ങും. കിടത്തിച്ചികിത്സയും ഒപിയും ഉണ്ടായിട്ടും ആംബുലൻസ്‌ ഇല്ലാതിരുന്നത്‌ കുറവായിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക്‌ 108നെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഫെബ്രുവരിമുതലാണ്‌ ഒപി പ്രവർത്തനം ആരംഭിച്ചത്‌. തുടർന്ന്‌, കിടത്തിച്ചികിത്സയും ആരംഭിച്ചു. മെഡിക്കൽ കോളേജ്‌ കെട്ടിട നിർമാണം പുരോഗതിയിലാണ്‌. ഡിസംബറോടെ പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ. Read on deshabhimani.com

Related News