തെരഞ്ഞെടുപ്പ് ഇന്ന്



പാലക്കാട്  തൊഴിൽ വകുപ്പിനുകീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ നടത്തുന്ന സ്ത്രീശാക്തീകരണ തൊഴിലധിഷ്ഠിതപരിശീലന തെരഞ്ഞെടുപ്പ് ശനി രാവിലെ 10ന് നടക്കും. ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ്/ജിപിഎസ് പരിശീലനപഠനത്തിന് വനിതകളെയാണ് തെരഞ്ഞെടുക്കുക. ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, ബിഎസ്‌സി ബിരുദധാരികൾ, ജ്യോഗ്രഫി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  കുടുംബ വാർഷികവരുമാനം അഞ്ച് ലക്ഷംരൂപയിൽ കുറവുളളവർ, പട്ടികജാതി പട്ടികവർഗ, ഒബിസി വിഭാഗക്കാർ, കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർ, ഒരു രക്ഷിതാവ് മാത്രമുള്ളവർ, അംഗപരിമിതരുടെ അമ്മമാർ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നിവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 20 സീറ്റുകളിലേക്കാണ് പ്രവേശനം. താമസം, പഠനം, ഭക്ഷണ സൗകര്യങ്ങൾ ഐഐഐസി ഒരുക്കും. വിവരങ്ങൾക്ക് www.iiic.ac.in. ഫോൺ: 8078980000 Read on deshabhimani.com

Related News