ഖാദി തൊഴിലാളി അനിശ്ചിതകാല സത്യ​ഗ്രഹ സമരം തുടങ്ങി

ഖാദി തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ 
ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് ജില്ലാ ഖാദി ​ഗ്രാമ വ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ അനിശ്ചിതകാല സത്യ​ഗ്രഹ സമരം ആരംഭിച്ചു. പാലക്കാട് ഖാദി പ്രോജക്ട് ഓഫീസിന് മുന്നിലാണ് സമരം ആരംഭിച്ചത്.  സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ കുമാരി അധ്യക്ഷയായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്കുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി എസ് കൃഷ്ണകുമാരി, ട്രഷറർ കെ കെ സുമതി, കെ അംബിക എന്നിവർ സംസാരിച്ചു.  കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, നിയമാനുസൃത മിനിമം കൂലി നിശ്ചിത തീയതിക്കകം നൽകുക, തൊഴിൽ സ്തംഭനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ചൊവ്വാഴ്ച സമരം രാവിലെ 10ന് സിഐടിയു ജില്ലാ ട്രഷറർ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News